“കുമാരി ” ചിത്രത്തിന്റെ പൂജ ചടങ്ങിൽ തിളങ്ങി താര സുന്ദരികൾ..! വീഡിയോ കാണം..

നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് കുമാരി . ഐശ്വര്യലക്ഷ്മിയും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ജെ എന്റർടെയ്ൻമെന്റ്സ് , ഫ്രഷ് ലൈം സോഡാസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രെഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത് . ഷൈൻ ടോം , ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സ്വാസിക , തൻവി റാം , സുരഭി , ജിജു ജോൺ , രാഹുൽ മാധവ് , സഫടികം ജോർജ് , ശിവജിത്ത് നമ്പ്യാർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.


കുമാരി ചിത്രത്തിന്റെ പൂജ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എറണാകുളം ജില്ലയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഐശ്വര്യ ലക്ഷ്മി , ഷൈൻ ടോം ചാക്കേ , സ്വാസിക, തൻവി റാം, ഉണ്ണിമുകുന്ദൻ , സുരഭി എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഇതിൽ ഐശ്വര്യ, സ്വാസിക , തൻവി എന്നിവരുടെ ലുക്ക് എടുത്തു പറയേണ്ടതാണ്.


ദുരൂഹതകൾ ഉണർത്തുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റുകളും നേരത്തെ പുറത്തു വന്നിരുന്നു. കുമാരി ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ് . ജിഗ് മെ ടെൻസിംഗ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ് .

Scroll to Top