പ്രേക്ഷക ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” ലെ വീഡിയോ സോങ്ങ് കാണാം..

Posted by

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമാർന്ന ലുക്കിലാണ് ചാക്കോച്ചൻ എത്തുന്നത്. താരത്തിന്റെ ഈ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടീസറിൽ രൂപത്തിലും സംസാരത്തിലും ഏറെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് ചാക്കോച്ചൻ എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

ആടലോടകം എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗാനത്തിൽ കിണർ കുഴിക്കുന്ന ചാക്കോച്ചനെ കാണാൻ സാധിക്കും. ഇതുവരെ മലയാള സിനിമയിൽ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെട്ട ചാക്കോച്ചന്റെ മറ്റൊരു വേഷമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പ്രണയ രംഗങ്ങൾ നിറഞ്ഞ ഈ ഗാനത്തിൽ ചാക്കോച്ചനൊപ്പം തമിഴ് താരം ഗായത്രി ശങ്കറും എത്തുന്നു. വൈശാഖ് സുഗുണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഡൗൻ വിൻസെന്റ് ആണ്. ഷഹബാസ് അമൻ , സൗമ്യ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ്. നായകൻ കുഞ്ചാക്കോ ബോബനും ഷെറിൻ റേച്ചൽ സന്തോഷും സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതക്കളാണ് . രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റർ മനോജ് കണ്ണോത്ത് ആണ് .

Categories