പ്രേക്ഷക ശ്രദ്ധ നേടി ആസിഫലി നായകനായി എത്തുന്ന കുഞ്ഞെൽദോ ട്രൈലർ…!

Posted by

ആര്‍ ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ യുവതാരം ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’ . ഈ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ റിലീസ് ചെയ്തു . ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന കുഞ്ഞെൽദോ നിര്‍മ്മിച്ചിരിക്കുന്നത് സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ഒന്നിച്ചാണ്.
കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയവയാണ്.

‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിക്കുന്നത് വിനീത് ശ്രീനിവാസനാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും കൈകാര്യം ചെയ്തു . സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് രാജേഷ് അടൂര്‍ ആണ് . സെഞ്ചുറി ഫിലിംസ് റിലീസ് ആണ് വിതരണം.


റേഡിയോ ജോക്കിയും നടനും ഒപ്പം ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി മലയാളികൾക്ക് സുപരിചിത മുഖമായി മാറിയ മാത്തുക്കുട്ടിയുടെ സംവിധായകൻ എന്ന നിലയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് കുഞ്ഞെല്‍ദോ എന്ന ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത് എന്ന് ആദ്യം വാർത്തകൾ പരന്നിരുന്നു പക്ഷേ ചിത്രത്തിൽ ആസിഫ് അലിയാണ് നായക വേഷത്തില്‍ എത്തുന്നത്. ഈ വരുന്ന ഡിസംബര്‍ 24ന് കുഞ്ഞെൽ ദോ തിയറ്ററുകളില്‍ എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് .

Categories