ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും തകർത്ത് അഭിനയിച്ച കുറുക്കൻ..

Posted by

ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരിക്കൽ കൂടി സ്ക്രീനിൽ ഒന്നിച്ച ചിത്രമാണ് കുറുക്കൻ. ജൂലൈ 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ഈ ക്രൈം കോമഡി ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

ഈ ക്രൈം കോമഡി ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ദിനേഷ് കെ ടി എന്ന പോലീസ് ഇൻസ്പെക്ടർ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കള്ള സാക്ഷി പറയുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങി ട്രെയിലർ വീഡിയോ രംഗത്തിലും ഇവർ ഇരുവരും തന്നെയാണ് സ്കോർ ചെയ്യുന്നത്. ഒരു കേസ് അന്വേഷണം കള്ളസാക്ഷിയെ വെച്ച് ഒരു നിരപരാധിയുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുങ്ങുന്ന പോലീസ് ഇൻസ്പെക്ടറെയാണ് ഈ ട്രെയിലർ വീഡിയോ രംഗത്തിൽ കാണിച്ചിരിക്കുന്നത്.

ഈ ഇരുതാരങ്ങളെ കൂടാതെ ഷൈൻ ടോം ചാക്കോ , ശ്രീകാന്ത് മുരളി, മാളവിക മേനോൻ , സുധീർ കരമന, ശ്രുതി ജയൻ , അൻസിബ ഹസൻ , മറീന മൈക്കിൾ , ഗൗരി നന്ദ, അസീസ് എന്നീ താരങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് രാംസിംഗ് ആണ് കുറുക്കന്റെ രചന നിർവഹിച്ചിട്ടുള്ളത്. ജിബു ജേക്കബ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ് . ഉണ്ണി ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വർണ്ണചിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് മഹാ സുബൈറാണ് .

Categories