മനം കുളിർപ്പിച്ച് ദുൽഖറിന്റെ “കുറുപ്പ്” ചിത്രത്തിലെ വീഡിയോ ഗാനം..

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. നവംബർ 12 നു റിലീസ് ചെയ്യുവാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ചിത്രം ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. ഈ ഒരു വലിയ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. കോവിഡ് പ്രതിസന്ധികൾക്ക് ഒടുവിൽ തീയേറ്ററുകൾ തുറന്നതിനു ശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ വലിയ ചിത്രമായിരിക്കും കുറുപ്പ്. ഈ ചിത്രത്തിന്റെ ടീസറിനും ട്രൈലെറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ടായിരുന്നത്. അതുകൊണ്ടാകാം ഇപ്പോൾ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണ് പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്. ‘പകലിരവുകൾ’ എന്ന് തുടങ്ങുന്ന ഈ മെലഡി ഗാനം നേഹ നായർ ആണ് ആലപിച്ചിട്ടുള്ളത്. അതിമനോഹരമായ ഈ മെലഡി ഗാനം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കി എന്നാണ് പ്രതികരണങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. അൻവർ അലിയാണ് ഈ ഗാനത്തിന്റെ രചയിതാവ്.

കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് പറയുന്നത്. പ്രധാന വേഷത്തിൽ എത്തുന്നത് ദുൽഖർ ആണെങ്കിലും ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഈ ചിത്രം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ക്യാമറമാൻ , എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. യുവ താരനിരയിലെ പ്രമുഖർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും അഭിനയിക്കുന്നുണ്ട്.

Scroll to Top