മലയാള സിനിമ രംഗത്ത് ഇപ്പോൾ അന്യം നിന്നു പോകുന്നത് കുടുംബ ചിത്രങ്ങളാണ്. ഒരു കോർട്ട് റൂം ഡ്രാമ പാറ്റേണിൽ അണിയിച്ചൊരുക്കുന്ന പുത്തൻ ഫാമിലി എന്റർടൈനർ ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അതിനുശേഷം ഇപ്പോൾ ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. കുരുവി എന്ന വീഡിയോ ഗാനമാണ് ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ നർമ്മത്തോടൊപ്പം വൈകാരിക രംഗങ്ങളും പ്രണയ നിമിഷങ്ങളും കാണാൻ സാധിക്കും. മികച്ച ഒരു ഫാമിലി എന്റർടൈനർ തന്നെയാണ് ഈ ചിത്രം എന്ന കാര്യം ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ഗാനവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉർവശി, ഇന്ദ്രൻസ് , സാഗർ, സനുഷ, ജോണി ആൻറണി, ടി ജി രവി , നിഷ സാരംഗ് എന്നീ താരങ്ങളെ തന്നെയാണ് ഈ വീഡിയോ ഗാനത്തിലും കാണാൻ സാധിക്കുന്നത്. മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കൈലാസ് ആണ് . വൈഷ്ണവ് ഗിരീഷ് ആണ് ഈ ഗാനം ആലപിച്ചത്.
നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ നർമ്മത്തോടൊപ്പം വൈകാരിക രംഗങ്ങളും പ്രണയ നിമിഷങ്ങളും കാണാൻ സാധിക്കും. മികച്ച ഒരു ഫാമിലി എന്റർടൈനർ തന്നെയാണ് ഈ ചിത്രം എന്ന കാര്യം ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു.
ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ഗാനവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉർവശി, ഇന്ദ്രൻസ് , സാഗർ, സനുഷ, ജോണി ആൻറണി, ടി ജി രവി , നിഷ സാരംഗ് എന്നീ താരങ്ങളെ തന്നെയാണ് ഈ വീഡിയോ ഗാനത്തിലും കാണാൻ സാധിക്കുന്നത്. മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കൈലാസ് ആണ് . വൈഷ്ണവ് ഗിരീഷ് ആണ് ഈ ഗാനം ആലപിച്ചത്.
ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് പ്രജിൻ എം പി യും സംവിധായകൻ ആശിഷും ചേർന്നാണ്. സനു കെ ചന്ദ്രൻറേതാണ് കഥ. . വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബൈജു ചെല്ലമ്മ , സാഗർ , സനിത ശശിധരൻ എന്നിവർ ചേർന്നു കൊണ്ടാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റ് രാധാകൃഷ്ണനും.