വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ ഖുശി.. ട്രൈലർ കാണാം..

സെപ്റ്റംബർ ഒന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഖുശി. വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാൻറിക് കോമഡി ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തെലുങ്കിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് കന്നട മലയാളം ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിലേക്ക് എത്തിയിരിക്കുന്നത് ഈ ചിത്രത്തിൻറെ തമിഴ് ട്രെയിലർ വീഡിയോ ആണ് . സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ വീഡിയോ ഇറങ്ങിയിരിക്കുന്നത്.

ലെനിൻ വിപ്ലവ് എന്ന കഥാപാത്രമായി വിജയ് ദേവര കൊണ്ടയും ആരാധ്യ എന്ന കഥാപാത്രമായി സാമന്തയും വേഷമിടുന്നു. ഇരുവർക്കും ഇടയിലുള്ള പ്രണയവും അതിനുശേഷം ഇവർ വിവാഹിതരാകുന്നതും തുടർന്നവർക്കിടയിൽ ഉണ്ടായിരുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിൻറെ പ്രമേയം. കിടിലൻ പ്രകടനം തന്നെയാണ് ഇരുതാരങ്ങളും ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഇവരെ കൂടാതെ സച്ചിൻ വേദേക്കർ , ശരണ്യ പൊൻവണ്ണൻ , മുരളീ ശർമ, ലക്ഷ്മി, രോഹിണി, വെണ്ണല കിഷോർ, ജയറാം , രാഹുൽ രാമകൃഷ്ണ , അലി, ശ്രീകാന്ത് അയ്യങ്കാർ , ഭരത് റെഡ്ഡി, ശരണ്യ പ്രദീപ് എന്നിവരും വേഷമിടുന്നു.

ശിവ നിർവാണ ആണ് ഈ ചിത്രത്തിന്റെ രചയിതാവും സംവിധായകനും. മൈത്രി മൂവി മേക്കേഴ്സ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൈ രവിശങ്കറും നവീൻ യേർനേനിയും ചേർന്നാണ്. ഹെഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മുരളി ജി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ പ്രാവിൻ പുഡി ആണ്.

Scroll to Top