ബിജു മേനോൻ-മഞ്ജു വാര്യർ ഒന്നിക്കുന്ന ലളിതം സുന്ദരം…! ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനം കാണാം..

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും പ്രശസ്ത നടൻ ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം ഉടൻ തന്നെ.പ്രേക്ഷക സദസ്സിലേക്ക് എത്തുമെന്നു ഈ അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ്.

ഈ ഗാനം റീലീസ് ചെയ്തിരിക്കുന്നത് മഞ്ജു വാര്യരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ്. മേഘജാലകം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം നജിം അർഷാദ് ആണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം നൽകിയത് ബിജിബാൽ ആണ്.

ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മലയാളത്തിലെ പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് പ്രമോദ് മോഹൻ ആണ്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

പ്രധാന കഥാപാത്രങ്ങളായ ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കൂടാതെ ചിത്രത്തിൽ സെെജു കുറുപ്പ്, ദീപ്തി സതി,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും വേഷമിടുന്നുണ്ട്. ഈ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്.

Scroll to Top