പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം..

Posted by

മലയാളികളുടെ പ്രിയ നടൻ ബിജു മേനോനും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന് വിശേഷിപിക്കുന്ന നടി മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരുടെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടുന്നത്.

ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയത് എന്ന് മനസ്സിലാക്കാം. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ .മാർച്ച് പതിനെട്ടിന് ആണ് “ലളിതം സുന്ദരം” പ്രേക്ഷക സദസ്സിൽ എത്തുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ബിജു മേനോൻ , മഞ്ജു വാര്യർ എന്നിവരെ കൂടാതെ സെെജു കുറുപ്പ്, ദീപ്തി സതി, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് “ലളിതം സുന്ദരം” . മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന “ലളിതം സുന്ദരം” മഞ്ജു വാര്യർ പ്രൊഡക്ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ ആണ് പുറത്തിറങ്ങുന്നത്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണങ്ങൾ എന്നിവ രചിച്ചിരിക്കുന്നത് പ്രമോദ് മോഹൻ ആണ് . ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. ബിജിബാലാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുള്ളത് . കുറച്ചു ദിവസം മുന്നേ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

Categories