ത്രസിപ്പിക്കുന്ന നൃത്തവുമായി ഡിംപിൾ ഹയാത്തിയും രവി തേജയും..ഖിലാഡിയിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സൂപ്പർ സ്റ്റാറുകളിൽ ശ്രദ്ധേയനായ രവി തേജയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഖിലാഡി. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ എത്തി നിൽക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രമേശ് വർമ്മ ആണ്. സത്യനാരായണ കൊനേരു, രമേശ് വർമ്മ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് എ സ്റ്റുഡിയോയുടെ ബാനറിൽ ആണ്.

മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത് . ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഈ ഗാനത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ ലെറിക്കൽ വീഡിയോ എത്തിയിട്ടുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് നായികാ ഡിംപിൾ ഹയാത്തിയുടെ ത്രസിപ്പിക്കുന്ന നൃത്തം തന്നെയാണ് . ഡിംപിളിനൊപ്പം രവി തേജയും ചുവടുകൾ വയ്ക്കുന്നുണ്ട്. ഫുൾ കിക്ക്‌ എന്ന വരികളോടെ ആരംഭിക്കുന്ന ഈ അടിപൊളി ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്രീമണി ആണ്.

പ്രശസ്ത സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സാഗർ, മമത ശർമ്മ എന്നിവർ ചേർന്നാണ്. വളരെ കളർഫുൾ ആയാണ് ഈ കിടിലൻ ഗാനം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മലയാളിയായ സുജിത് വാസുദേവ്, ജെ കെ വിഷ്ണു എന്നിവരാണ്. ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അമർ റെഡ്‌ഡി കുടുമുള്ള ആണ് . രവി തേജ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഒരു മാസ്സ് എന്ററൈനെർ ആയി ഒരുക്കിയിരിക്കുന്ന ഖിലാഡി . ഇപ്പോൾ പുറത്തു വന്നിട്ടുള്ള ലിറിക്കൽ വീഡിയോയിൽ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Scroll to Top