ധോണി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ആദ്യ ചിത്രം എൽജിഎം..! ടീസർ കാണാം..

അഥർവാ ദി ഒറിജിൻ എന്ന ഗ്രാഫിക് നോവൽ നിർമ്മിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത രമേഷ് തമിഴ്മണി അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് എൽജിഎം – ലെറ്റ്സ് ഗെറ്റ് മാരീഡ്. ഹരീഷ് കല്യാൺ നായകനായി എത്തുന്ന ഈ ചിത്രത്തിൽ നായിക വേഷം ചെയ്യുന്നത് ലൗ ടുഡേ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെയും മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടി ഇവാന ആണ് . ഇവരെ കൂടാതെ നടി നദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംവിധായകൻ രമേശ് ഈ ചിത്രം ഒരുക്കുന്നത് ഒരു റൊമാൻറിക് കോമഡി പാറ്റേണിലാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് എൽജിഎമ്മിന്റെ രസകരമായ ടീസർ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മണിക്കൂറുകൾകൊണ്ട് നിരവധി കാഴ്ചക്കാരെയാണ് എൽജിഎം ടീസർ വീഡിയോസ് സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യോഗി ബാബു, ആർ ജെ വിജയ് എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിലുണ്ട്.

ധോണി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് സാക്ഷി സിംഗ് ധോണി ആണ് . വികാസ് ഹസിജ ആണ് ചിത്രത്തിൻറെ നിർമാതാവ്. ശർമിള ജെ രാജ , എം വി എം വേൽ മോഹൻ എന്നിവർ ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് ആണ് . സംവിധായകൻ രമേശ് തന്നെയാണ് ചിത്രത്തിലെ സംഗീതസംവിധാനവും നിർവഹിച്ചിട്ടുള്ളത്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിശ്വജിത് ഒടുക്കത്തിൽ ആണ് . പ്രദീപ് ഇ രാഘവ് ആണ് ചിത്രത്തിലെ എഡിറ്റർ. ടീച്ചർ കട്ട് ഒരുക്കിയിരിക്കുന്നതും പ്രദീപ് തന്നെയാണ്. ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് സംവിധായകൻ തന്നെയാണ്. ആക്ഷൻ കൊറിയോഗ്രാഫർ കെ ഗണേഷ് ആണ് .

Scroll to Top