ഈ ലോകത്ത് സ്ത്രീകൾക്ക് മാത്രമാണോ ഇങ്ങനെ ഒരു വിധി..! മംമ്ത മോഹൻദാസ് നായികയായി എത്തുന്ന ലൈവ് ട്രൈലർ കാണാം..

വി കെ പ്രകാശിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ലൈവ് . മെയ് 12 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം വീഡിയോസ് സ്വന്തമാക്കിയത്. മംമ്ത മോഹൻദാസ് , സൗബിൻ ഷാഹിർ , പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്. മീഡിയകളുടെ തെറ്റായ ന്യൂസ് പ്രചരണവും വാർത്തകളെ വളച്ചൊടിക്കുന്ന രീതികളും റേറ്റിങ്ങിൽ മുമ്പിൽ എത്താനുള്ള തന്ത്രപ്പാടും എല്ലാം ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു എന്ന് ട്രെയിലർ വീഡിയോയിൽ നിന്ന് വ്യക്തമാണ്.



ഒരു ന്യൂസ് പ്രചരണം മൂലം ഒരു സ്ത്രീയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയാണ് ചിത്രം തുറന്നുകാട്ടുന്നത് എന്ന് ട്രെയിലർ വീഡിയോ മനസ്സിലാക്കി തരുന്നു. ഒരു തെറ്റായ ന്യൂസ് പ്രചരണം മൂലം സൈബർ ഹരാസ്മെന്റ് അനുഭവിക്കേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയെയും അതിനെതിരെ മീഡിയ മാഫിയോട് പോരാടുന്ന രംഗങ്ങളുമാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിൽ ഒരു ഡോക്ടർ കഥാപാത്രമായി മംമ്തയും ന്യൂസ് റിപ്പോർട്ടറുടെ വേഷത്തിൽ ഷൈൻ ടോം ചാക്കോയും എത്തുന്നു.



എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ദർപ്പൻ ബൻഗീജ, നിതിൻ കുമാർ എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ലൈൻ പ്രൊഡക്ഷൻ ട്രെൻഡ്സ് ആഡ്ഫിലിം മേക്കർസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് . നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ സുനിൽ എസ് പിള്ളൈ ആണ് . അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത് കീഴൂർ വിൽസൺ, ആനന്ദ് സുസ്പി, വിവേക് മുഴക്കുന്ന് എന്നിവരാണ് . ആർട്ട് ഡയറക്ടർ – ദുന്ദു രാജീവ് രാധ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആഷിഷ് കെ , ലൈൻ പ്രൊഡ്യൂസർ – ബാബു മുരുകൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പനാങ്കോട്, മേക്കപ്പ് – രാജേഷ് നെന്മറ , സൗണ്ട് ഡിസൈൻ – അജിത് എ ജോർജ് , കോസ്റ്റ്യും – ആദിത്യ നാനു , മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് – സംഗീത ജനചന്ദ്രൻ , സ്റ്റിൽസ് – നിതാദ് , കളറിസ്റ്റ് – ലിജു പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top