സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവീ.. ലൂസിഫർ തെലുങ്ക് റീമേക്ക്.. വീഡിയോ കാണാം..

Posted by

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ . ഗോഡ്ഫാദർ എന്ന പേരിൽ ഈ ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് ഒരുക്കുകയാണ് . ഗോഡ്ഫാദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയായി വേക്ഷമിടുന്നത്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ചിരഞ്ജീവിയുടെ ഇൻട്രൊ സീൻ ആണ് . ഈ തെലുങ്ക് ചിത്രം ഒരുക്കുന്നത് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ മോഹൻ രാജ ആണ്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് തമൻ ആണ്. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്.

ഗോഡ്ഫാദർ, ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ആണെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ മോഹൻ രാജ പറഞ്ഞിരുന്നു. മലയാളത്തിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലം അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നടൻ സൽമാൻ ഖാൻ ആണ് സയീദ് മസൂദ് എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത്. എന്നാൽ തെലുങ്കിൽ ഈ കഥാപാത്രത്തിനും ചില മാറ്റങ്ങൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് പുറത്ത് ഖുറേഷി അബ്രാം എന്ന ഡോൺ ആയി വിലസുകയും കേരളത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി അറിയപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ കൈകാര്യം ചെയ്തത്. ഒരു കിടില്ലൻ പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നു ലൂസിഫർ . എന്നാൽ തെലുങ്കിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം മലയാളത്തിൽ നിന്നും വ്യത്യസ്തമായി ഒരു റൊമാന്റിക് ട്രാക്കിലൂടേയും സഞ്ചരിക്കും എന്ന് പറയപ്പെടുന്നു.

ഈ ചിത്രത്തിൽ സത്യദേവ് കഞ്ചരണ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. നിരവ് ഷാ ആണ് ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. നാസർ, പുരി ജഗന്നാഥ്, ഹരീഷ് ഉത്തമൻ , സച്ചിൻ ഖഡേക്കർ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഈ തെലുങ്ക് ചിത്രം നിർമ്മിക്കുന്നത് കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ്.

Categories