ലൂസിഫർ തെലുങ്ക് റീമേക്കിൽ തിളങ്ങി സൽമാൻ ഖാനും ചിരഞ്ജീവിയും..! സോങ്ങ് ടീസർ കാണാം..

ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാതാരങ്ങളാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും ബോളിവുഡ് താരം സൽമാൻ ഖാനും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഗോഡ്ഫാദർ. മോഹൻ രാജയുടെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായകനായി എത്തിയത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ലൂസിഫറിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ, തെലുങ്ക് റീമേക്കിൽ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയും സൽമാൻ ഖാനും ആണ്.

കുറച്ചു നാളുകൾക്കു മുൻപാണ് ഇതിന്റെ ടീസർ റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രോമോ ടീസർ കൂടി ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. നാളെയാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. താർ മാർ തക്കർ മാർ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഫാസ്റ്റ് നമ്പർ ഗാനത്തിന് വരികൾ രചിച്ചത് അനന്ത ശ്രീരാം ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് ഏവരുടേയും പ്രിയ ഗായിക ശ്രേയ ഘോഷാലും . തമൻ എസ് ആണ് ഗോഡ് ഫാദറിലെ ഗാനങ്ങൾ ഒരുക്കിയത്.

ചിത്രത്തിലെ രണ്ട് വമ്പൻ താരങ്ങളായ ചിരഞ്ജീവിയും സൽമാൻ ഖാനും നൃത്ത ചുവട് വെക്കുന്ന ഈ ഗാനത്തിന് പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയ വിമർശനമാണ് ഈ ചിത്രം നേരിട്ടത്‌. ഏതായാലും നാളെ റിലീസ് ചെയ്യുന്ന ഈ പുത്തൻ ഗാനം പ്രേക്ഷകർ എപ്രകാരമാണ് സ്വീകരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് നിരവധി സിനിമ പ്രേമികൾ . ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ പകർന്നാടുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ്. കൂടാതെ ഈ ചിത്രത്തിൽ പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും പ്രധാന സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . ലൂസിഫറിന്റെ ഈ തെലുങ്ക് റീമേക് നിർമ്മിച്ചിരിക്കുന്നത് കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് .

Scroll to Top