പ്രേക്ഷകരെ ഞെട്ടിച്ച് തമ്മന്നയുടെ വെബ് സീരീസ്.. ലസ്റ്റ് സ്റ്റോറീസ് 2 ട്രൈലർ കാണാം..

Posted by

അനുരാഗ് കശ്യപ്, ദിബാകർ ബാനർജി , സോയ അക്തർ, കരൺ ജോഹർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 2018 ൽ റിലീസ് ചെയ്ത ഒരു ബോളിവുഡ് ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് . നാല് ഷോർട്ട് ഫിലിം സെഗ്മെന്റുകൾ ഉൾക്കൊള്ളുന്ന ഈ ചിത്രത്തിൽ  രാധിക ആപ്തെ, കിയാര അദ്വാനി, ഭൂമി പെഡ്നേക്കർ , നീൽ ഭൂപാലം, മനീഷ കൊയ്രാള , ആകാശ് തോസർ , വിക്കി കൗശൽ, നേഹ ധൂപിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം കൂടി പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആർ ബാൽക്കി , കൊങ്കണ സെൻ ശർമ്മ, അമിത് രവീന്ദർനാഥ് ശർമ്മ, സുജോയ് ഘോഷ് എന്നിവർ ചേർന്നാണ് . അമൃത സുഭാഷ്, അംഗദ് ബേദി, കാജോൾ, തമന്ന ഭാട്ടിയ , കുമുദ് മിശ്ര, മൃണാൾ താക്കൂർ , നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വർമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് . ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിലും ഈ താരങ്ങളെ തന്നെയാണ് കാണാൻ സാധിക്കുന്നത്. ആർ എസ് വി പി മൂവീസ് , ഫ്ലൈയിങ് യൂണികോൺ എൻറർടൈൻമെന്റ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് റോണി സ്ക്രൂവാല , ആഷി ദുവ എന്നിവർ ചേർന്നാണ്.

ഭാഗം ഒന്നുപോലെ തന്നെ രണ്ടാം ഭാഗത്തിലും നാല് കഥകളാണ് പ്രധാനമായും പറയുന്നത്. ആദ്യ ഭാഗത്തിൽ നീന ഗുപ്ത , മൃണാൾ താക്കൂർ , അംഗദ് ബേദി എന്നിവർ വേഷമിടുന്നു. കാജോൾ, കുമുദ് മിശ്ര എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കഥയാണ് രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കുന്നത്. മൂന്നാം ഭാഗത്തിൽ തിലോത്തമ ഷോം , അമ്യത സുഭാഷ് എന്നിവരും നാലാം ഭാഗത്തിൽ തമന്ന ഭാട്ടിയയും വിജയ് വർമ്മയും എത്തുന്നു. മണിക്കൂറുകൾകൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലസ്റ്റ് സ്റ്റോറീസ് രണ്ട് ഭാഗത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്.

Categories