പ്രേക്ഷക ശ്രദ്ധ നേടി വിനീത് ശ്രീനിവാസൻ പാടിയ മധുരത്തിലെ മനോര ഗാനം കാണാം..

ഈ കഴിഞ്ഞ ക്രിസ്മസിന് മലയാളികൾക്ക് മുന്നിലെത്തിയ ഒരു പിടി ചിത്രങ്ങളിൽ പ്രേക്ഷകമനം കവർന്ന ഒരു ചിത്രമാണ് മധുരം. ജൂൺ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി പ്രേക്ഷക പ്രിയങ്കരനായി മാറിയ അഹമ്മദ് കബീർ എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച മറ്റൊരു മനോഹര ചിത്രമാണ് മധുരം. ഒറ്റിറ്റി ഫ്ലാറ്റ് ഫോമായ സോണി ലൈവിലൂടെയാണ് ഡിസംബർ ഇരുപത്തി മൂന്നു മുതൽ മധുരം പ്രേക്ഷക സദസ്സിൽ എത്താൻ തുടങ്ങിയത്.

ജോജു ജോർജ് പ്രധാന വേഷത്തെ അവതരിപ്പിച്ച ഈ ചിത്രം മലയാളി പേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മനോഹരമായ ചിത്രം എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ട മധുരം കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിരവഹിച്ചത്.

ഇപ്പോൾ ഈ ചിത്രത്തിലെ ആടാം പാടാം എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാർ രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ് .

ചിത്രത്തിൽ ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജാഫർ ഇടുക്കി, ജഗദീഷ്, ലാൽ, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Scroll to Top