പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് ചിത്രം മധുരത്തിലെ മനോഹര ഗാനം…! വീഡിയോ കാണാം..

അഹമ്മദ് കബീർ എന്ന സംവിധായകന്റെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ജൂൺ. ജൂണിന് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ജോജു ജോർജ് ചിത്രമാണ് മധുരം. പ്രശസ്ത താരം ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് . സോണി ലൈവ് വഴിയാണ് മധുരം റിലീസ് ചെയ്യുന്നത് . ഈ ചിത്രം ഡിസംബർ 24 മുതൽ സോണി ലൈവിൽ മധുരം എത്തി തുടങ്ങുമെന്നാണ് സൂചന.

ചിത്രത്തിന്റെ ട്രയ്ലർ ഏതാനും ദിവസം മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ് . ഗാനമേ എന്ന വരികളോടെ ആരംഭിക്കുന്ന ഈ പാട്ടിന് ഈണം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, നിത്യ മാമൻ എന്നിവരാണ് .

വളരെ രസകരവും വൈകാരികവുമായ രംഗങ്ങൾ കോർത്തിണക്കിയ ഒരു കിടിലൻ ചിത്രമായിരിക്കും മധുരം എന്നാണ് ഇതിന്റെ ട്രയ്ലറും ഒപ്പം ഇപ്പോൾ പുറത്തിറങ്ങിയ ഗാന രംഗവും സൂചിപ്പിക്കുന്നത് . അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ജോജു ജോർജ് ആണ് . സംവിധായകൻ അഹമ്മദ് കബീർ തന്നെ കഥ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ഒന്നിച്ചാണ് .

കേന്ദ്ര കഥാപാത്രം ജോജു ജോർജിന് പുറമെ ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ജിതിൻ സ്റ്റാനിസ്ലാസ് ആണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ . ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് മഹേഷ് ഭുവനേന്ദു ആണ്.

Scroll to Top