പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് നായകനായി എത്തുന്ന “മധുരം” ട്രൈലർ..!

മലയാളികളുടെ പ്രിയതാരം ജോജുവിനെ നായകനാക്കി അഹമ്മദ് കബീർ ഒരുക്കുന്ന പുതിയ ചിത്രമാണ് മധുരം. രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഈ ചിത്രം സോണി ലൈവ് വഴി ഒടിടി റിലീസ് വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം അവസാന വാരത്തിൽ ചിത്രം റീലീസ് ചെയ്യും എന്നാണ് സൂചന. അതിന്റെ മുന്നോടിയായി സോണി ലൈവ് യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ് പുറത്തുവിട്ടിരുന്നു . ട്രൈലർ .

കണ്ട പ്രേക്ഷകർ വളരെ മികച്ച പ്രതികരണമാണ് നൽകുന്നത് . ആസ്വാദകരവും വൈകാരികവുമായ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിന്റെ ട്രൈലെർ എല്ലാ പ്രേക്ഷകർക്കും വളരെ മികച്ച ഒരു ഫീൽ സമ്മാനിക്കുന്നു. മധുരം മനോഹരമായ അനുഭൂതി സമ്മാനിക്കും എന്നാണ് ട്രൈലർ നൽകുന്ന സൂചന . ജോജു ജോർജ് നിർമ്മിക്കുന്ന ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങും. ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സംവിധായകൻ അഹമ്മദ് കബീറും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ഒരുമിച്ചാണ് .

ജോജു ജോർജിന് പുറമെ ചിത്രത്തിൽ ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . ജിതിൻ സ്റ്റാനിസ്ലാസ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . മഹേഷ് ഭുവനേന്ദാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മധുരത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഹിഷാം അബ്ദു വഹാബ് ആണ് . ഒരു ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെടുന്ന കുറച്ചു സാധാരണക്കാരും അവർ തമ്മിൽ ഉണ്ടാവുന്ന വൈകാരിക ബന്ധത്തിന്റെയും കഥയിലൂടെയാണ് മധുരം എന്ന ചിത്രം മുന്നേറുന്നത്.

Scroll to Top