നിൻ്റെ മോള് വളർന്ന് സുന്ദരിയായിലോ…! പ്രേക്ഷക ശ്രദ്ധ നേടി മഹാവീര്യറിലെ വീഡിയോ സോങ്ങ് കാണാം..

എബ്രിഡ് ഷൈനിന്റെ സംവിധാന മികവിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി , കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പുത്തൻ ചിത്രമാണ് മഹാവീര്യർ . നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രം പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ ആണ് പുറത്തിറങ്ങിയത്. സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.

ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം നിരൂപക പ്രശംസയും ഒപ്പം വലിയ പ്രേക്ഷക പ്രതികരണവും നേടി മുന്നേറുകയാണ്. ഈ ചിത്രം ശ്രദ്ധ നേടുന്നത് അസാധാരണമായ ഇതിന്റെ അവതരണ ശൈലി കൊണ്ടും ഒപ്പം ആഴമേറിയ പ്രമേയം ഉള്ളതു കൊണ്ടുമാണ് . മഹാവീര്യറിനെ ഒരു ക്ലാസിക് ആക്കി മാറ്റുന്നത് പ്രേക്ഷകർക്ക് ഇതുവരെ ലഭിക്കാത്ത ഒരു സിനിമാനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നു എന്നുള്ളതാണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ഉയർന്ന സാങ്കേതിക മികവും ഈ ചിത്രത്തിന്റെ മനോഹാരിത വർദ്ധിപ്പിച്ചു. ഇഷാൻ ഛബ്രയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് .

അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി മനോഹരമായ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ്. മഹാവീര്യറിലെ മധുകര എന്ന ഈ ഗാനം മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഏറെ നാളുകൾക്കു ശേഷം മധുരം നിറക്കുന്ന ഒരു ക്ലാസിക്കൽ ഗാനമാണ് . ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ഈ ഗാനത്തിന്റെ ഫുൾ വീഡിയോയാണ് .

ബി കെ ഹരിനാരായണൻ രചന നിർവഹിച്ച ഈ ഗാനം കെ എസ് ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. കാവ്യാത്മകമായ വരികൾക്ക് ഇഷാൻ ഛബ്രയുടെ സംഗീതവും ചേർന്നപ്പോൾ ഹരിശങ്കർ അതിലും മനോഹരമായി അത് ആലപിക്കുകയും ആസ്വാദകരുടെ ഹൃദയം തൊടുന്ന ഒരു ഗാനമായി ഇത് മാറുകയും ചെയ്തിട്ടുണ്ട്. എബ്രിഡ് ഷൈൻ ഈ ഗാനം മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതും.

Scroll to Top