Categories: Movie Updates

ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം..

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ഏതാനും ദിവസം മുൻപ് ഈ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങി നിൽകുന്ന ഈ ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് നടി കീർത്തി സുരേഷ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മാ മാ മഹേശാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ശ്രീ കൃഷ്ണ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

അനന്ത ശ്രീറാം രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച തമൻ എസ് ആണ്. ഗാന രംഗത്തിൽ മഹേഷ് ബാബു, കീർത്തി സുരേഷ് എന്നിവരുടെ കിടിലൻ നൃത്ത രംഗങ്ങൾ കാണാം .കീർത്തി സുരേഷിന്റെ ഗ്ലാമറസ് ലുക്കാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, . കീർത്തി ഈ ഗാനത്തിൽ അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംവിധായകൻ പരശുറാം പെട്‌ല തന്നെയാണ് ഈ ചിത്രത്തിൻ്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നവീന്‍ യെര്‍നേനി, രാം അജന്ത, വൈ. രവിശങ്കര്‍, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് . കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു . ഈ ചിത്രത്തിലെ കലാവതി എന്ന ഗാനം നേരത്തെ തന്നെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയ ഈ ഗാനം സിദ് ശ്രീറാം ആണ് ആലപിച്ചിരിക്കുന്നത് . മാര്‍ത്താണ്ഡ് കെ വെങ്കിടേഷ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആര്‍. മാധിയാണ് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

3 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

4 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

4 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

4 weeks ago