എനിക്കവളെ ഭയങ്കര ഇഷ്ട…! തീയറ്ററിൽ ശ്രദ്ധ നേടി “മകൾ”..!

സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് മകൾ . ഏപ്രിൽ 29 ന് റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിൻ തന്റെ തിരിച്ചു വരവ് നടത്തിയത്. സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലി കുടുംബ ചിത്രമാണ് മകളും. ഈ ചിത്രത്തിലെ ഒരു രംഗത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ ഒരുക്കിയ ഒരു വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

ജയറാമും യുവതാരം നസ്ലീനും തമ്മിലുള്ള കോമ്പിനേഷൻ സീനാണ് ഈ വീഡിയോയിൽ . “മാപ്പക്കണം അങ്കിൾ; ഞാൻ ബംഗാളി അല്ല , വാഴക്കാലയിൽ ഉള്ള ഒരു മലയാളിയാ…. “എന്ന് പറയുന്ന നസ്ലീന്റെ രസകരമായ സീനിന്റെ പിന്നാമ്പുറ കാഴ്ചകളാണ് ഈ വീഡിയോയിൽ . ഡയലോഗിനിടയിൽ തെറ്റുന്നതും ഓരോ തവണ വളരെയധികം ഡെടിക്കേഷനോടെ നസ്ലീൻ അത് അവതരിപ്പിക്കുന്നതും ഈ വീഡിയോയിൽ കാണാം.

നസ്ലീന് കൂടുതലും ലെങ്ത്തി ഷോട്സ് ആണ് സിനിമയിൽ ലഭിച്ചിരുന്നത്. ഡയലോഗ് കംപ്ലീറ്റ് പഠിച്ചാണ് അവതരിപ്പിച്ചിരുന്നത് , കട്ട് ഇല്ല . കൂടാതെ ഇതിന് ഡബ്ബിംഗും ഇല്ല , ഷൂട്ടിംഗ് ടൈമിൽ തന്നെയാണ് സൗണ്ട് റെക്കോർഡ് ചെയ്തിരുന്നത്. അതിനാൽ ചെറിയ തെറ്റ് വന്നാൽ പോലും വീണ്ടും ടേക്ക് എടുക്കേണ്ടി വരുമെന്നും ഓരോ തവണ എടുക്കുമ്പോഴും നസ്ലീന്റെ ഹ്യൂമർ ഒട്ടും കുറഞ്ഞിരുന്നില്ല എന്നും ഈ വീഡിയോയിൽ പറയുന്നു.

Scroll to Top