ദാവണിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! സെൽഫികൾ പങ്കുവച്ച് താരം..

Posted by

മലയാളം, തമിഴ് സിനിമകളിൽ ശ്രെദ്ധയമായ അഭിനയത്രിയാണ് മാളവിക സി മേനോൻ. ചുരുക്ക കാലം കൊണ്ട് ഒട്ടനവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. മികച്ച പ്രകടനത്തിലൂടെ ഓരോ സിനിമ പ്രേമികളുടെ ഹൃദയത്തിൽ കയറി പറ്റാൻ മാളവികയ്ക്ക് കഴിഞ്ഞു. നായികയെക്കാളും സഹനടിയായിട്ടാണ് മലയാളം തമിഴ് ചലചിത്രങ്ങളിൽ താരം തിളങ്ങിട്ടുള്ളത്.

2012ൽ റിലീസ് ചെയ്ത നിദ്ര എന്ന ചലചിത്രത്തിലൂടെയാണ് മാളവികയെ മലയാളികൾ ബിഗ്സ്ക്രീനുകളിൽ കാണാൻ തുടങ്ങുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായിയെത്തിയ ഹീറോ എന്ന സിനിമയിലും അഭിനയിച്ചുവെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് മാളവിക പ്രധാന കഥാപാത്രമായിയെത്തിയ 916 എന്ന പടത്തിലായിരുന്നു. 916ലെ മീര വേഷം വളരെയധികം പ്രേഷക പ്രീതി പിടിച്ചു പറ്റി.

916നു ശേഷമാണ് മാളവിക തമിഴ് ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവെക്കുന്നത്. ഇവൻ വേറെമാതിരി എന്ന പടത്തിലൂടെയാണ് മാളവിക തമിഴ് മേഖലയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഒരുപോക് തമിഴ് മലയാളം ചിത്രങ്ങളിൽ തന്റെ കഴിവ് പുറത്തെടുക്കാൻ സാധിച്ചു. സ്‌ക്രീനിൽ മാത്രമല്ല മോഡൽ രംഗത്തും തന്റെതായ കഴിവ് താരം തെളിയിച്ചിട്ടുണ്ട്.

ഒരു മോഡൽ എന്ന നിലയിൽ നിറസാനിധ്യമായ മാളവിക സമൂഹ മാധ്യമങ്ങളിലും സജീവമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം മാളവികയ്ക്കുള്ളത്. ഇപ്പോൾ വിജയദശമി ദിനത്തോട് അനുബന്ധിച്ച് നാടൻ വേഷത്തിലുള്ള ചിത്രമാണ് ആരാധകരുടെയിടയിൽ കോളിളക്കം സൃഷ്ടിക്കുന്നത്. പൂക്കളുമായി നിൽക്കുന്ന മാളവികയുടെ കമന്റ്‌ ബോക്സിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മാളവികയുടെ ഏറ്റവും പുതിയ സിനിമയാണ് കേരളകര ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ആറാട്ട്.

Categories