ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് മലയൻ കുഞ്ഞ് . ജൂലൈ 22 ന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചോലപ്പെണ്ണെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം സംഗീതത്തിലെ മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.
എ ആർ റഹ്മാന്റെ സംഗീതവും വിജയ് യേശുദാസിന്റെ ശബ്ദ മാധുര്യവും ഈ ഗാനത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ഫഹദ് ഫാസിൽ , രജീഷ വിജയൻ എന്നിവരെയാണ് ഈ ഗാനരംഗത്തിൽ പ്രധാനമായും കാണിച്ചിരിക്കുന്നത് . കല്യാണ തലേന്നുള്ള ഒരുക്കങ്ങളും ആഘോഷങ്ങളുമാണ് ഈ ഗാനത്തിൽ . ഏറെ വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ വീണ്ടും ഒരു ഗാനം ഒരുക്കിയിരിക്കുകയാണ്. അതിനാൽ തന്നെ ഈ ഗാനം പ്രേക്ഷകർക്കിടയിൽ വൈറലായി മാറുകയാണ്.
നവാഗതനായ സജിമോൻ പ്രഭാകർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാതാവ് ഫാസിൽ ആണ്. ഫഹദ് ഫാസിൽ , രജീഷ വിജയൻ എന്നിവരെ കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമ്മാണ കമ്പനി ഒരുക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നത് സെഞ്ച്വറി റിലീസ് ആണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മഹേഷ് നാരായണൻ ആണ്. അർജുൻ ബെൻ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.