താരങ്ങളുടെ ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി മലയൻ കുഞ്ഞ് ട്രൈലർ..

Posted by

അതിജീവനത്തിന്റെ കഥ പറയുന്ന ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. ജൂലൈ 22 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഫഹദ് ഫാസിലിന്റെ അതിഗംഭീര വേഷം തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച യഥാർത്ഥ മണ്ണിടിച്ചലിനെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മണ്ണിടിച്ചലിന്റെ തീവ്ര രംഗങ്ങളും രക്ഷപ്പെടാനും രക്ഷപ്പെടുത്തിനുമുള്ള പ്രയാണങ്ങളുമാണ് ട്രൈലറിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.

ഒരു ഇലക്ട്രോണിക്സ് ടെക്നീഷ്യനായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്. ഒരു മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലറിൽ അദ്ദേഹം അവതരിപ്പിക്കുന്ന അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ പല ഭാവങ്ങളും കാണാൻ സാധിക്കും. ട്രൈലർ രംഗത്തിൽ പ്രധാനമായും കാണിച്ചിരിക്കുന്നതും അദ്ദേഹത്തെയാണ് . അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവം ഈ ട്രൈലർ രംഗങ്ങളിൽ നിന്നും മനസ്സിലാക്കാം.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ പ്രഭാകർ ആണ് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. പ്രശസ്ത നിർമ്മാതാവും ഫഹദിന്റെ പിതാവുമായ ഫാസിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാർ വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈണം പകർത്തിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ രജീഷ വിജയൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ ചിത്രം ഒരുക്കുന്നത് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമ്മാണ കമ്പനിയാണ്. സെഞ്ച്വറി റിലീസ് ആണ് ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് .മഹേഷ് നാരായണൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റർ അർജുൻ ബെൻ ആണ് .

Categories