മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഏജന്റ്. യാത്ര എന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിടുന്ന അടുത്ത തെലുങ്ക് ചിത്രമാണ് ഏജന്റ്. സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ഏജന്റ് റിലീസ് ചെയ്യുന്നത് വരുന്ന ഏപ്രിൽ 28 ന് ആണ്. ഈ ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു റൊമാൻറിക് വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് നായകൻ അഖിൽ അക്കിനേനി, നായികാ വേഷം ചെയ്യുന്ന സാക്ഷി വൈദ്യ എന്നിവരാണ് . മല്ലി മല്ലി എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്.

ഈ ഗാനത്തിന്റെ രചയിതാവ് ആദിത്യ അയ്യങ്കാർ ആണ്. ഹിപ് ഹോപ് തമിഴനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് നൽകിയതും അദ്ദേഹം തന്നെയാണ്. ഗ്ലാമറസ് ലുക്കിൽ ആണ് നടി സാക്ഷി വൈദ്യ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജേസൺ ബോൺ എന്ന ഹോളിവുഡ് ഫിലിം സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത് . രാമബ്രഹ്മം സുങ്കര നിർമ്മാണം നിർവഹിച്ച ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. രാകുല്‍ ഹെരിയൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് മഹാദേവ് എന്ന് പേരുള്ള ഒരു മിലിട്ടറി ഓഫീസർ ആയാണ് .

Scroll to Top