ജീൻസും ക്രോപ് ടോപുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മംമ്ത മോഹൻ ദാസ്..

മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി മംത മോഹൻദാസ്. താരത്തിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്ന് ഹാസ്യ റോളുകളും താരത്തിന് എളുപ്പം വഴങ്ങും എന്നുള്ളതാണ്. മറ്റു നായികമാർ അതിനായി പ്രയാസപ്പെടുമ്പോൾ മംതയ്ക്ക് അത് അനായാസം ചെയ്യാൻ സാധിക്കുന്നു.


ഏത് റോളും മമ്ത എന്ന താരത്തിന്റെ കൈകളിൽ ഭദ്രമാണ്. താരം 16 വർഷത്തിൽ അധികമായി സിനിമയിൽ എത്തിയിട്ട്. ഇപ്പോഴുള്ള യുവനടിമാരെക്കാൾ ലുക്കിലാണ് 37-കാരിയായ മംതയെ സിനിമകളിൽ കാണാൻ സാധിക്കുന്നത്. അഭിനേത്രി മാത്രമല്ല , സിനിമയിൽ പിന്നണി ഗായികയായും മംത തിളങ്ങിയിട്ടുണ്ട്. കാൻസറിനോട് പൊരുതി ജയിച്ച് വന്ന ഒരാളുകൂടിയാണ് മംമ്ത. ഇപ്പോഴും സിനിമയിൽ നായികാ പ്രാധാന്യമുള്ള ഒട്ടേറെ റോളുകൾ മംതയെ തേടിയെത്താറുണ്ട്.


മംത പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഗ്ലാമറസ് ലുക്കിലുള്ള മംതയുടെ ഫോട്ടോഷൂട്ടാണ്. ഈ ചിത്രങ്ങളിൽ നീല ജീൻസും ഒരു ക്രോപ് ടോപ്പും ധരിച്ച് കിടിലം ലുക്കിലാണ് മംത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മംത പോസ് ചെയ്യുന്നത് ഒരു വലിയ കണ്ണാടിക്ക് മുന്നിൽ നിന്നാണ് .


താരത്തിന്റെ ഈ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സിബി ചീരനാണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് മംത തന്നെയാണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഷിനു വി ബാലനാണ് . മംതയുടേതായി 10-ൽ അധികം സിനിമകളാണ് ഇനി പുറത്തുവരാനുള്ളത്. അതിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയവയും അഭിനയിച്ചു കൊണ്ടിരിക്കുന്നവയും ഉണ്ട്. മംതയുടെ ഈ അടുത്തിറങ്ങിയ ചിത്രങ്ങളാണ് തമിഴ് ചിത്രമായ എനേമി, ലാൽജോസ് ചിത്രമായ മ്യാവു എന്നിവ.

Scroll to Top