“എന്റെ മനയ്ക്കലേക്ക് സ്വാഗതം” ഹോറർ ത്രില്ലെർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ “ഭ്രമയുഗം” ടീസർ റിലീസായി

കുറച്ച കാലങ്ങളായി നമ്മളെ എല്ലാവരെയും അഭിനയത്തിലൂടെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനയതേവാണ് മെഗാസ്റ്റാർ മമ്മൂട്ടി. 2024ലും ഈ ഞെട്ടിക്കൾ തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിന്റെ ഒരു സൂചനയാണ് സിനിമ പ്രേമികൾക്കും തന്റെ ആരാധകർക്കും നൽകിയത്. മമ്മൂട്ടിയുടെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ഭ്രമയുഗം. ഇപ്പോൾ ഇതാ സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന രീതിയിൽ ഹൊറർ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചലച്ചിത്രത്തിന്റെ ടീസർ ആരാധകർക്ക് വേണ്ടി ഒരുക്കിരിക്കുന്നത്. പ്രധാന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലീസ് എന്നീ താരങ്ങളെയും ടീസറിൽ കാണാൻ കഴിയും. രാഹുൽ സദാശിവനാണ് ഈയൊരു സിനിമ =യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആരാധകരെയും സിനിമ പ്രേമികളെയും ഒരുപോലെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭ്രമയുഗം സിനിമ.

ത്രീഡി സാങ്കേതിക വിദ്യയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലിലാണ് സിനിമ തീയേറ്ററുകളിൽ എത്താൻ പോകുന്നത്. നല്ലൊരു ദൃശ്യ വിസ്മയം തന്നെയായിരിക്കും അണിയറ പ്രവർത്തകർ സമ്മാനിക്കാൻ പോകുന്നത്. വിക്രം വേദ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിനു കീഴിൽ നിർമ്മിക്കുന്ന ആദ്യ മലയാള സിനിമയാണ് ഭ്രമയുഗം. ഓഗസ്റ്റ് 17നു ആരംഭിച്ച സിനിമയുടെ ചിത്രീകരണം കൊച്ചിയിൽഎം ഒറ്റപാലത്തുമാണ് നടന്നത്.

ഒട്ടും വൈകാതെ തന്നെ സിനിമ ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹോറർ സിനിമകൾക്ക് വേണ്ടി മാത്രയുള്ളവയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാക്ഷകളിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നതായിരിക്കും.

 

Scroll to Top