അണ്ടർ കവർ എജൻ്റായി മമ്മൂട്ടി..! “ഏജൻ്റ്” ട്രൈലർ കാണാം..

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ഭാഷ ചിത്രമാണ് ഏജന്റ് . മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അഖിൽ അക്കിനേനി, സാക്ഷി വൈദ്യ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ എ കെ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. അതി ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ടീസറിനെ . മാസ്സ് ഡയലോഗുകളുമായി മമ്മൂട്ടിയും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളിൽ എത്തുന്ന അഖിൽ അക്കിനേനിയേയും ചിത്രത്തിന്റെ ടീസറിൽ കാണാം. ഒരു മാസ്സ് സ്‌പൈ ത്രില്ലർ ചിത്രമായിരിക്കും ഏജന്റ് എന്നാണ് ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

2020 ൽ പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. നിലവിൽ ആഗസ്റ്റ് 12 ന് ആഗോള തലത്തിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷ യിലും ചിത്രം റിലീസ് ചെയ്യും. എ കെ എന്റർടൈൻമെന്റ്സ് , സുരേന്ദർ 2 സിനിമ എന്നിവയുടെ ബാനറിൽ രാമഭ്രമം സുൻകര നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതക്കളാണ് അജയ് സുൻകര, പാതി ദീപ റെഡ്ഢി എന്നിവർ . വകന്തം വംശിയാണ് ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. റസൂൽ എല്ലൂരി ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റർ നവീൻ നൂലി.

ഒരു മണിക്കൂർ കൊണ്ട് ഏഴ് ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ഈ ടീസർ വീഡിയോ സ്വന്തമാക്കിയത്. ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമുയർത്തി കൊണ്ടാണ് ഈ ടീസർ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. ഒരു വമ്പൻ ചിത്രമായി മാറട്ടേ എന്നാണ് ആരാധകർ കമന്റുകൾ നൽകിയിരിക്കുന്നത്.

Scroll to Top