റോഷാക് ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ പങ്കുവച്ച് മമ്മൂട്ടി..!

മെഗാ സ്റ്റാർ മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നിസാം ബഷീർ ആണ് റോഷാക് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. റോഷാക് നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത് .

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രത്യേകതകൾ നിറഞ്ഞ രീതിയിലാണ് എത്തിയത്. പുറത്തു വന്ന പോസ്റ്ററിൽ മമ്മൂട്ടിയുടെ മുഖം ഒരു കവറിട്ടു മറച്ചിരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രമാണ് പുറത്തു കാണാൻ സാധിക്കുന്നത് . ഇപ്പോഴിതാ, മമ്മൂട്ടി ആ പോസ്റ്റർ ഉണ്ടാക്കിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് . ഈ വീഡിയോ അദ്ദേഹം റിലീസ് ചെയ്തിരിക്കുന്നത് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് .

ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ , സഞ്ജു ശിവറാം,തുടങ്ങിയവരും വേഷമിടുന്നു. നിമീഷ് രവി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസ്, ആണ് ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കാൻ പോകുന്നത് . ചിത്രത്തിനായി സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബാദുഷയാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് . ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നൻപകൽ നേരത്തു മയക്കമാണ് മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ആദ്യ ചിത്രം . ആ ചിത്രം ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല.

Scroll to Top