മഞ്ജുവാര്യരും സൗബിനും ഒന്നിക്കുന്ന ” വെള്ളരിക്കാപ്പട്ടണം “.! ശ്രദ്ധ നേടി ചിത്രത്തിൻ്റെ മേകിങ് വീഡിയോ..

മലയാള സിനിമയിലെ അതുല്യ പ്രതിഭ മഞ്ജു വാര്യരും, നടൻ , സംവിധായകൻ എന്നീ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ട സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുത്തൻ സിനിമയാണ് വെള്ളരിക്കാപ്പട്ടണം. മഞ്ജുവും സൗബിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . പൊട്ടിച്ചിരിയുടെ പുത്തൻ ദൃശ്യാവിഷ്കാരങ്ങളുമായാണ് ഈ മേക്കിങ് വീഡിയോ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചിരിക്കുന്നത്.

ഈ വീഡിയോയുടെ മുഖ്യ ആകര്‍ഷണമായി മാറുന്നത് മഞ്ജുവാര്യരും സൗബിന്‍ഷാഹിറും ഒന്നിച്ച് ഒരുക്കുന്ന തമാശയും കൗതുക കാഴ്ചകളുമാണ് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒരു കുടുംബ ചിത്രമായ വെള്ളാരിക്കാപട്ടണം ഒരുപാട് നർമ്മ രംഗങ്ങളും കേർത്തിണക്കികൊണ്ടാണ് പ്രേക്ഷ സദസിലേക്ക് എത്തുക എന്ന് ഇതിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വെള്ളരിക്കാപട്ടണത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷും ചേര്‍ന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് നിര്‍മിക്കുന്നത്.

അലക്സ് ജെ.പുളിക്കല്‍ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . മാവേലിക്കരയും വെണ്മണിയിലുമായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത് ‘ . ചിത്രത്തിൽ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, യൂട്യൂബ് സെൻസേഷൻ ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങി താരനിരകളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയും അർജു ബെന്നും ചേർന്നാണ്.

മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഈ ചിത്രത്തിന് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. സച്ചിൻ ശങ്കര്‍ മന്നത്ത് ആണ് വെള്ളരിക്ക പട്ടണത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് . ജ്യോതിഷ് ശങ്കറാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് . ബെന്നി കട്ടപ്പന ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് വെള്ളരിക്കാവുന്നത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍ . ഇതിന്റെ പി.ആര്‍.ഒ എ.എസ്.ദിനേശ് ആണ്.

Scroll to Top