നമ്മൾ കാണാതെ പോയ മരക്കാർ അറബിക്കടലിന്റെ സിംഹം ഡിലീറ്റ് സീൻ..! പുറത്തുവിട്ട് അണിയറ പ്രവർത്തകർ..

മലയാള സിനിമയിലെ താരരാജാവ് പ്രിയ നടൻ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്നത് . ഏറ്റവും വലിയ മുതൽ മുടക്കിൽ മലയത്തിൽ ഒരുക്കിയ ഈ ചിത്രം , ഒരു മലയാള സിനിമയിക്ക്‌ ലഭിച്ച ഏറ്റവും വലിയ റിലീസ് ആണ് സ്വന്തമാക്കിയത്. അറുനൂറിൽ പരം സ്‌ക്രീനുകളിൽ കേരളത്തിൽ നിറഞ്ഞെത്തിയ ഈ ചിത്രം വിദേശത്തും റെക്കോർഡ് പ്രദർശനം ആണ് കരസ്ഥമാക്കിയത് .

ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ ആദ്യ ദിനം നേടിയ മലയാള ചിത്രമെന്ന ബഹുമതിയും , ആദ്യ ദിനം ഇരുപതു കോടി രൂപയ്ക്കു മുകളിൽ നേടുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോർഡും ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ സ്വന്തമാക്കി. എന്നാൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടി എടുത്ത ചിത്രം ആഗോള കളക്ഷൻ അമ്പതു കോടി പിന്നിട്ടപ്പോഴേക്കും പ്രദർശനം അവസാനിപ്പിക്കുകയായിരുന്നൂ. തിയറ്ററിൽ പ്രദർശനം തുടങ്ങി പതിനാലു ദിവസം കഴിഞ്ഞു ആമസോൺ പ്രൈം റിലീസ് ആയി ചിത്രം സ്ട്രീം ചെയ്തത് കൊണ്ടാണ് തീയേറ്ററുകളിൽ നിന്നും മരക്കാർ പിൻവലിച്ചത്. ഈ ചിത്രത്തിന് ലഭിച്ച ആമസോൺ റൈറ്റ്സ് നാൽപതു കോടിക്കു മുകളിൽ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോഴിതാ, ഈ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത, ഒരു വീഡിയോ രംഗം സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. പ്രേക്ഷകർക്ക്‌ തീയേറ്ററിലോ ആമസോൺ പ്രൈമിലോ കാണാൻ സാധിക്കാത്ത ഒരു രംഗം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. എന്നാൽ ഈ ഒരു രംഗം ചിത്രത്തിന്റെ തമിഴ് പതിപ്പിൽ കാണാൻ സാധിച്ചിരുന്നു. ഒരു കോമഡി രംഗമാണിത് . ആ രംഗം മനോഹരമാക്കി അവതരിപ്പിക്കുന്നത് മാമുക്കോയ ചെയ്യുന്ന കഥാപാത്രമാണ്. ഈ സീനിൽ മാമുക്കോയക്ക് ഒപ്പം മോഹൻലാൽ, സിദ്ദിഖ്, നന്ദു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട് .

സൈനയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഈ രംഗം പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് ആൻഡ് വീഡിയോ പാർട്ണർ ആണ് സൈന. ഈ ചിത്രം നാല് മണിക്കൂറോളം ദൈർഖ്യം ഉണ്ടായിരുന്നു എന്നും തീയേറ്ററുകൾക്കു വേണ്ടി ഒരു മണിക്കൂറോളം വെട്ടി ചുരുക്കിയാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.

Scroll to Top