മരക്കാറിലെ ക്ലൈമാക്സിൽ ഡിലീറ്റ് ചെയ്ത സീൻ..! എന്തിനാണ് ഈ രംഗം കളഞ്ഞതെന്ന് ആരാധകർ…

കോവിഡ് പ്രതിസന്ധി മാറി തിയറ്ററുകൾ തുറന്ന സമയത്ത് തിയററ്റുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ഇപ്പോൾ അണിയറപ്രവർത്തകർ ഈ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ പ്രേക്ഷകർക്കായി പുറത്തു വിടുകയാണ് . കുഞ്ഞാലിമരക്കാരെ പറങ്കികൾ പിടികൂടി തുറങ്കലി അടയ്ക്കുകയും അവിടെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ സീനിന്റെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതെല്ലാം കണ്ടു കഴിഞ്ഞ ആരാധകർ ചോദിക്കുന്നു ” ഇത്രയും മനോഹരമായ രംഗം സിനിമയിൽ നിന്ന് എന്തിനാണ് വെട്ടിക്കളഞ്ഞതെന്ന് ” . മോഹൻലാൽ ഈ സീനിൽ അതിഗംഭീരമായാണ് അഭിനയിക്കുന്നതെന്നും ഈ ചിത്രത്തിലെ ഏറ്റവും വികാരനിർഭരമായ രംഗങ്ങളായിരുന്നു ഇതെന്നുമാണ് വീഡിയോ കണ്ട പ്രേക്ഷകരുടെ പ്രതികരണം.


റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരുന്ന മരക്കാർ പ്രദർശനം ആരംഭിച്ചത് ഡിസംബർ രണ്ടാം തിയതി പുലർച്ചെ 12 മണിക്ക് ആയിരുന്നു. ലോകമെമ്പാടും ആയി നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിച്ചത്.

അഞ്ചു ഭാഷകളിൽ ആയി പുറത്തിറങ്ങാൻ ഒരുങ്ങിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയത് ശേഷമാണ് പ്രദർശനത്തിന് എത്തിയത്.

Scroll to Top