ബ്രഹ്മാണ്ഡ ചിത്രം മറക്കാറിന്റെ സ്റ്റില്ലുകൾ…
ഹോളിവുഡനെ വെല്ലുന്ന ചിത്രത്തിന്റെ റീലീസ് ഇപ്പോഴും ആശങ്കയിൽ….

Posted by

സൂപ്പർ സ്റ്റാർ മോഹന്ലാലിന്റെ ആരാധകർ കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മരക്കാർ. എന്നാൽ, ചിത്രം റിലീസ് ചെയ്യുന്നത് ഒ ടി ടിയിലാണോ അതോ തിയറ്ററിലാണോ എന്ന് ഇതുവരെ ആരും തന്നെ അറിച്ചിട്ടില്ല. അതേസമയം, ചിത്രത്തിലെ ചില സ്റ്റില്ലുകൾ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരികുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് മരക്കാറിലെ ചിത്രീകരണം എന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്റ്റില്ലുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ പല സെറ്റുകളുടെയും മോഹൻലാൽ, പ്രണവ് എന്നിവരുടെ ഗെറ്റപ്പുകളുടെയും സ്റ്റില്ലുകളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. മറക്കാറിലെ യുദ്ധരംഗങ്ങൾ ചിത്രീകരിച്ച സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഇതിൽ കാണാനാകുന്നുണ്ട് .


എന്നിരുന്നാലും, മരക്കാർ ഒ ടി ടി റിലീസ് ആയിരിക്കുമോ അല്ലെങ്കിൽ തിയറ്റർ റിലീസ് ആയിരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കോവിഡ് സാഹചര്യത്തിൽ തിയറ്ററിൽ സിനിമ റിലീസ് ചെയ്താൽ വലിയ നഷ്ടം വരുമെന്നാണ് നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ വാദം. മരക്കാർ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന് മുമ്പാകെ ആന്റണി പെരുമ്പാവൂർ നിബന്ധനകൾ വെച്ചിട്ടുണ്ടായിരുന്നു. സിനിമ കുറഞ്ഞത് 25 ദിവസമെങ്കിലും തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന ഗാരന്റി നൽകണം, തിയറ്ററുകളിൽ നിന്ന് 50 കോടി രൂപയെങ്കിലും ലഭിക്കണം എന്നിവ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധനകൾ. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ഇത്രയധികം പണം നൽകാൻ കഴിയില്ലെന്നാണ് പല തിയറ്റർ ഉടമകളും അറിയിച്ചത്.


മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാൻ ഈ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇനി നടക്കാൻ പോകുന്ന ചർച്ചയക്കു ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകു.

പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മാണം ചെയ്യുന്നത് ആന്റണി പെരുമ്പാവൂർ ആണ്. എൺപതു കോടിയോളം രൂപയാണ് ചിത്രത്തിന് വേണ്ടി ചെലവിട്ടുടുള്ളത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും ഇതിനോടകം നേടി. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും ചിത്രം റീലീസ് ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ നിർമ്മാതാക്കൾ. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരുവരശ് ആണ് .

Categories