തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ..! തകർപ്പൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

Posted by

അഭിനയ ജീവിതത്തിൽ ഒരു നീണ്ട ഒരു ഇടവേള എടുത്ത ശേഷം ഇപ്പോൾ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിൻ . സിനിമ രംഗത്ത് നിന്ന് 5 വർഷത്തോളം വിട്ടുന്ന താരം ഒരു മലയാള ചിത്രത്തിലൂടെ വീണ്ടും തന്റെ കഴിവ് പൊടി തട്ടിയെടുക്കുന്നു. വളരെയധികം മാറ്റങ്ങളോടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഈ അടുത്താണ് മീര ഇസ്റ്റഗ്രാമിൽ പുതിയൊരു അക്കൗണ്ട് ആരംഭിക്കുന്നത്. ഒട്ടുമിക്ക സിനിമാ പ്രവർത്തകരും സജീവമായിട്ടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം.


അക്കൗണ്ട് ആരംഭിച്ച ദിവസം തന്നെ താരത്തിന് ലഭിച്ചത് ഒന്നേക്കാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്‌സിനെയാണ് . ഇത്രയധികം മലയാളി പ്രേക്ഷകർ ഈ താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ആരാധകരുടെ ഈ സ്നേഹ പ്രകടനത്തിന് മുന്നിൽ നന്ദി വാക്കുകളുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. താരം തന്റെ സ്നേഹവും നന്ദിയും ആരാധകരോട് പ്രകടിപ്പിച്ചത് ഒരു ഡാൻസ് ചെയ്തുകൊണ്ടാണ് . താരത്തിന്റെ സ്നേഹം തുളുമ്പുന്ന ഈ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്.


ഡാൻസ് വീഡിയോയിൽ പ്രേക്ഷകരോട് ലവ് യു പറയുന്ന മീര വീഡിയോയ്ക്ക് താഴെ ചില വരികൾ കൂടി കുറിച്ചു “നിങ്ങൾ എനിക്ക് നിങ്ങളുടെ സമയം നൽകി.. എന്തിനേക്കാളും ഏറ്റവും ചിന്തനീയമായ സമ്മാനം. വിനീതയായി… ചലിക്കുകയും പ്രചോദിക്കപ്പെട്ടതും ഊഷ്മളമായ സ്നേഹം കൊണ്ട് . തികഞ്ഞ നന്ദിയും ഒരുപാട് സ്നേഹവും …. ഇനി മുന്നോട്ടുള്ള എന്റെ യാത്ര ഇതാ ….”. താരത്തിന്റെ ഈ ഡാൻസ് വീഡിയോ ഒരു ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു.
മലയാളത്തിലെ പല പ്രമുഖ നടിമാരും ഇൻസ്റ്റഗ്രാമിലേക്ക് താരം എത്തിയപ്പോൾ , താരത്തെ സ്വാഗതം ചെയ്ത് പോസ്റ്റുകളും സ്റ്റോറികളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിനെ നായകനാക്കി ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടയാണ് മീര തന്റെ തിരിച്ചുവരവ് നടത്തുന്നത്. ജയറാമിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള മീരയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

https://youtu.be/_Vhx5QMSCXo

Categories