ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ.. കിടിലൻ ട്രൈലർ കാണാം..

നവാഗതനായ വിഷ്ണു മോഹൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മേപ്പടിയാൻ . നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണർത്തുന്ന ഒന്നാണ് . 2022 ജനുവരി പതിനാലിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത് . ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലാണ് താരങ്ങൾ ഇപ്പോൾ .


നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യ സംരംഭം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് . ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് .


ജയകൃഷ്ണൻ എന്നൊരു സാധാരണക്കാരന്‍റെ ജീവിതം പറയുന്ന ഒരു ഫാമിലി എന്റർടൈനറാണ് മേപ്പടിയാൻ . ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാൽപ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് മേപ്പടിയാന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് രാഹുൽ സുബ്രഹ്മണ്യനാണ് . ഛായാഗ്രഹണം നിർവഹിക്കുന്നത് നീൽ ഡിക്കുഞ്ഞയാണ് . ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം സാബു മോഹൻ , വിപിൻ കുമാര് പ്രൊഡക്ഷൻ മാനേജര്‍ അയും പ്രവർത്തിച്ചിരിക്കുന്നു.

Scroll to Top