പ്രേക്ഷക ശ്രദ്ധ നേടി മൈക്കിൾ കോഫീ ഹൗസ് ടീസർ.. കാണാം..

യുവ താരം ധീരജ് ഡെന്നിയെ നായകനായി ഒരുക്കിയിരിക്കുന്ന പുത്തൻ ചിത്രമാണ് മൈക്കിൾസ് കോഫീ ഹൗസ്. പ്രേക്ഷകർക്കിടയിൽ സുപരിചതനായ നടനാണ് ധീരജ് ഡെന്നി . എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് . അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾസ് കോഫീ ഹൗസ് എന്ന ചിത്രം അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് ആണ് നിർമ്മിച്ചിരിക്കുന്നത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയതാണ് നേരത്തെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ .

ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് പുറത്തു വന്നിരിക്കുന്നത് . മികച്ച ഒരു സിനിമാനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ് ഈ പുത്തൻ ടീസറും നമുക്ക് മനസിലാക്കി തരുന്നത് . ധീരജ് ഡെന്നി, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവസ്മരണീയമാക്കുന്നത് . ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത് . ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും ശ്രദ്ധ നേടിയ ഈ താരം ആദ്യമായി നായികാ വേഷത്തിൽ എത്തുന്ന കൊമേർഷ്യൽ ചിത്രം കൂടിയാണ് ഇത്.
, ജയിംസ് ഏലിയാസ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ, അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ എന്നിവരും മൈക്കിൾസ് കോഫീ ഹൗസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സംഗീതമൊരുക്കിയ റോണി റാഫേൽ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് . ശരത് ബാബു ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റ് നിരവഹിച്ചിരിക്കുന്നത് നിഖിൽ വേണു ആണ്.

Scroll to Top