Categories: Movie Updates

ഒരു ആണയിട്ട് ജനിച്ച മതിയാർന്നു.. ശ്രദ്ധ നേടി അനശ്വര രാജൻ ചിത്രം മൈക്ക് ട്രൈലർ…

അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്നത് . ഒരു ആൺകുട്ടിയായി മാറാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ് സാറയുടേത്. അതിനാൽ തന്നെ ക്രോപ് ഹെയറും ജീൻസും ടോപ്പും ഒക്കെയാണ് സാറയുടെ വേഷം. ആൺകുട്ടികൾക്ക് മാത്രമാണ് എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യമുള്ളതെന്ന് പറഞ്ഞു കൊണ്ടാണ് ഈ ട്രൈലർ വീഡിയോ ആരംഭിക്കുന്നത്.

പെൺകുട്ടിയായ സാറ ആൺകുട്ടിയായി മാറാൻ ശ്രമിക്കുമ്പോൾ അവൾ സ്വയം കണ്ടെത്തുന്ന പേരാണ് മൈക്ക് എന്നത് . മൈക്കും ആന്റണിയും തമ്മിലുള്ള സൗഹൃദമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. കിടിലൻ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടാന്ന് രണ്ടര മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. അനശ്വരയുടെ വ്യത്യസ്തമായ ഒരു വേഷം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക.

അനശ്വരയ്ക്ക് പുറമേ രഞ്ജിത്ത് സജീവ്, രോഹിണി, ജിനു ജോസഫ് , അക്ഷയ് രാധാകൃഷ്ണൻ , അഭിറാം രാധാകൃഷ്ണൻ , ഡയാന ഹമീദ്, കാർത്തിക് മണികണ്ഠൻ, രാകേഷ് മുരളി, രാഹുൽ , നേഹൻ , റോഷൻ , ചന്ദ്ര, വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ആഷിഖ് അക്ബർ അലി രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ജോൺ എബ്രഹാം ആണ്. ജെഎ എന്റെ ടൈൻമെന്റ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഹെഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. രണദിവെ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago