മിന്നൽ മുരളിയിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ..! മേക്കിങ് വീഡിയോ കാണാം..

ബേസിൽ ജോസെഫ് എന്ന സൂപ്പർ ഹിറ്റ് സംവിധായകൻ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി . ഇപ്പോൾ ഇന്ത്യ മുഴുവൻ ട്രെൻഡിങ് മുന്നേറുകയാണ് മിന്നൽ മുരളി . ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് . തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രം കുറുക്കൻമൂല എന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന സാങ്കൽപ്പിക കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് .

മികച്ച പ്രതികരണങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുo എന്നും, അത് ത്രീഡിയിൽ ആയിരിക്കുമെന്നും ഉള്ള പല വാർത്തകളും പുറത്തുവരുന്നുണ്ട്. ആക്ഷനും കോമഡിയും വൈകാരിക രംഗങ്ങളുമെല്ലാം കോർത്തിണക്കിയത് കൊണ്ടാകാം ഈ ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രേക്ഷകരിൽ നിന്നും നായകനേക്കാൾ കൂടുതൽ അഭിന്ദനം നേടിയെടുക്കുന്നത് ഇതിലെ വില്ലൻ വേഷം അവതരിപ്പിച്ച ഗുരു സോമസുന്ദരം ആണ് . വളരെ മികച്ച അഭിനയം തന്നെയാണ് താരം കാഴ്ച്ചവച്ചത്.


മിന്നൽ മുരളിധേക്ഷകർക്കിടയിൽ തരംഗമായി മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ചിത്രത്തിലെ ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത് . തുടക്കത്തിലേ ഒരു രംഗം ഷൂട്ട് ചെയ്തതിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ആയ വ്ലാഡ് ആണ്. വളരെ ശ്രമകരമായാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ അരങ്ങേറിയത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് .

സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത് . ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . സമീർ താഹിറാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് . ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്നാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത് .

Scroll to Top