അമേരിക്കൻ സൂപ്പർ ഹീറോ ആവാൻ ഗ്രേറ്റ് കാളിയെ കണ്ട് മിന്നൽ മുരളി..! വീഡിയോ കാണാം..

Posted by

മലയാള സിനിമാലോകത്ത് ഒരു ഫാൻ്റാസി സൂപ്പർ ഹീറോ സിനിമാ എന്ന സ്വപ്ന നിമിഷം നിറവേറാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി . മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയൻ ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന മിന്നൽ മുരളി എന്ന ഫാന്റസി ചിത്രം റിലീസിന് തയ്യാറെടുക്കുന്നു . ഒ ടി ടി റിലീസിലെ പ്രമുഖരായ നെറ്റ് ഫ്ളിക്‌സിലൂടെയാണ് മിന്നൽ മുരളി പ്രേഷക സദസ്സിലേക്ക് എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിന് മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകതയും ഉണ്ട് .

പേരിൽ നിരഞ്ഞ വ്യത്യസ്തത ചിത്രത്തിലുട നീളം ഉണ്ടാകും എന്നാണ് പ്രേക്ഷക പ്രതീക്ഷ . ഓൾ ഇന്ത്യാ ലെവലിൽ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന മിന്നൽ മുരളിക്ക് രണ്ട് പാർട്ടുകൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് . നിരവധി സെലിബ്രിറ്റികൾ ആണ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത്.

ബോളിവുഡിലെ കിംഗ് എന്നറിയപ്പെടുന്ന നടൻ അക്ഷയ് കുമാർ , ബോളിവുഡ്,ഹോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരി പ്രിയങ്ക ചോപ്ര, എന്നീ പ്രമുഖർ മിന്നൽ മുരളിയുടെ പ്രമോഷന് എത്തിയത് പ്രേക്ഷകരെ ആകാംഷയുടെ നെറുകിൽ എത്തിച്ചു . മലയാള സിനിമ ലോകത്തിന് അഭിമാനിക്കാവുന്ന ഒരു വിജയം നേടി തരാൻ ഈ ചിത്രത്തിന് കഴിയും എന്നാണ് പ്രതീക്ഷ .


ഈ ചിത്രത്തിന്റെ മേക്കിംഗ് നിരവഹിക്കുന്നത് യുവ സംവിധായകരിൽ ശ്രദ്ധേയനായ ബേസിൽ ജോസഫാണ് . സംവിധാനത്തിൽ മാത്രമല്ല ഇപ്പോ അഭിനയത്തിലും തന്റെ മികവ് പ്രകടിപ്പിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ബേസിൽ . ബേസിലും ടൊവിനോയും ഒന്നിച്ച ഗോദ എന്ന ചിത്രം വമ്പൻ വിജയം കരസ്ഥമാക്കിയിരുന്നു . ഇപ്പോൾ മിന്നൽ മുരളിയുടെ പ്രമോഷനിലെ താരം WWE സൂപ്പർതാരം ഗ്രേറ്റ് കാലിയ ആണ് . നെറ്റ് ഫ്ളിക്‌സിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് . ഈ വീഡിയോയിൽ ഗ്രേറ്റ് കാലിയ സൂപ്പർ ഹീറോ ആകാനുള്ള ടെസ്റ്റ് നടത്തുന്ന ഒരു ആളുടെ വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . പ്രേക്ഷകരെ കോരിതരിപ്പിക്കുന്ന ഈ ഫാന്റസി ചിത്രം മലയാള സിനിമയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത് . നെറ്റ് ഫ്ളിക്സിൻ്റെ ചാനലിലൂടെ മണിക്കൂറുകൾക്ക് മുൻപ് റിലീസ് ചെയ്ത ഈ വീഡിയോ യൂടൂബിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന കണക്കുകൂട്ടലിലാണ് നെറ്റ് ഫ്ളിക്സ് .

Categories