മിന്നൽ മുരളിയോട് ആറ് ബോളിൽ ആറ് സിക്സടികാൻ യുവരാജ് സിംഗ്..! മിന്നൽ മുരളി സൂപ്പർ ഹീറോ ടെസ്റ്റ് 2..

Posted by

ഖാലിയുടെ ശക്തി ടെസ്റ്റിന് ശേഷം മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്ത് യുവരാജ് സിങ്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി . ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് മിന്നൽ മുരളി . നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്ന ഈ ചിത്രം ഡിസംബർ 24 ന് ഉച്ചയ്ക്ക 1.30 മുതൽ നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്യും.


വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങിയപ്പോൾ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി പുറത്തുവിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മിന്നൽ മുരളിയുടെ ശക്തി ടെസ്റ്റ് ചെയ്യാൻ എത്തിയ വാലിയുമൊത്തുള്ള പ്രെമോഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇത്തവണ മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് പുറത്തുവിട്ടത്.

സ്പീഡ് ടെസ്റ്റിന് എത്തിയത് യുവരാജ് സിങ് ആണ്. ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ എത്തിയ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മിനിറ്റുകൾ തികയുമ്പോഴേക്കും നിരവധി കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ഒന്നിച്ചാണ് മിന്നൽ മുരളിയുടെ തിരക്കഥ രചിച്ചിട്ടുള്ളത്. ഹരിശ്രീ അശോകൻ, അജുവർഗീസ്, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന ഈ സൂപ്പർ ഹീറോ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Categories