യുട്യൂബിൽ ട്രെൻഡിങ് ആയി ടോവിനോ തോമസ് നായികയി എത്തുന്ന മിന്നൽ മുരളി ട്രൈലർ..

ടോവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുക്കെത്തിൽ സിനിമ പ്രേമികളുടെ മുന്നിലേക്ക് എത്താൻ പോകുന്ന പുത്തൻ സിനിമയാണ് മിന്നൽ മുരളി. അങ്ങനെ ആരാധകർ കാത്തിരുന്നത് പോലെ മിന്നൽ മുരളിയുടെ ഔദ്യോഗിക ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ ജെയ്സൺ എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രൈലർ കണ്ട് മികച്ച അഭിപ്രായങ്ങളിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്.

ഇടിമിന്നലേറ്റ് അസാധാരണ ശക്തി ലഭിച്ച് സൂപ്പർ ഹീറോയായി മാറുന്ന ജെയ്സന്റെ കഥയാണ് ട്രൈലറുടെ ഉടനീളം വെക്തമാക്കുന്നത്. സിനിമയുടെ പശ്ചാത്തലം തൊണ്ണൂറുകളിലാണ് കണക്കാക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 23നാണ് ഒടിടി പ്ലാറ്റ്ഫോമായ നേടിഫ്ലിക്സിലൂടെയാണ് ചലചിത്രം പ്രദേർഷിപ്പിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സിനിമയ്ക്ക് കേരളത്തിലെ ആദ്യത്തെ സൂപ്പർഹീറോ പടം എന്നാ വിശേഷണവും കൂടിയുണ്ട്.

മലയാളത്തിനു പുറമേ ചിത്രം മറ്റു ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാക്ഷകളിലും സിനിമ റിലീസ് ചെയുന്നുണ്ട്. വീക്കേണ്ട് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോളാണ് നിർമാണം നിർവഹിക്കുന്നത്. കൂടാതെ ജിഗർത്തണ്ട, ജോക്കർ എന്നീ സിനിമകളിൽ ശ്രെദ്ധയമായ വേഷം അവതരിപ്പിച്ച തമിഴ് അഭിനേതാവായ ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട് എന്നതും മറ്റൊരു പ്രെത്യകതയും കൂടി ഈ ചലചിത്രത്തിനുണ്ട്.

ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, ഫെമിന ജോർജ് തുടങ്ങിയവരും സിനിമയിൽ മറ്റൊരു കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ജസ്റ്റിൻ മാത്യു, അരുൺ അനിരുധ് എന്നിവരാണ് രചന ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം കൈകാര്യം ചെയുമ്പോൾ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സമീർ തഹിരാണ്. വിഎഫ്എക്സിനു പ്രാധാന്യം നൽകുന്ന സിനിമയായത് കൊണ്ട് അൻട്രു ഡിക്രൂസാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top