ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും സ്ക്രീനിൽ എത്തുന്നു… മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ട്രൈലർ കാണാം…

2020 ന് ശേഷം നടി അനുഷ്ക ഷെട്ടി അഭിനയിക്കുന്ന പുത്തൻ ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി . ഈ തെലുങ്കു ചിത്രത്തിന്റെ ട്രൈലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ മുൻപാകെ എത്തിയിരിക്കുകയാണ്. മിസ്സ് ഷെട്ടിയായി അനുഷ്കയും മിസ്റ്റർ പോളി ഷെട്ടിയായി നവീനും എത്തുന്നു. രണ്ടര മിനുട്ട് ദൈർഘ്യള്ള ഈ ട്രൈലർ വീഡിയോ യു വി ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ഫെമിനിസ്റ്റായ മിസ് ഷെട്ടിയും ഒരു യഥാർത്ഥ പ്രണയത്തിനായി കാത്തിരിക്കുന്ന മിസ്റ്റർ പോളി ഷെട്ടിയും തമ്മിൽ കണ്ട് മുട്ടുന്നതും തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. സെപ്തംബർ 7 ന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. മഹേഷ് ബാബു പി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മഹേഷ് ബാബു തന്നെയാണ്.

യു വി ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വംശി പ്രമോദ് ആണ്. രഥൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. നിരവ് ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ കൊട്ടഗിരി വെങ്കടേശ്വര രാവു ആണ്. ആർട്ട് ഡയറക്ടർ – രാജീവൻ നമ്പ്യാർ ആണ്.

Scroll to Top