ഗോപിചന്ദ് നായകനായി എത്തുന്ന രാമബാണം.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ തെലുങ്ക് ചിത്രമാണ് രാമബാണം. ഗോപിചന്ദ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസ് ആയിരുന്നു. തിയേറ്ററുകളിൽ പരാജയം നേരിട്ട് ഈ ചിത്രത്തിൻറെ ഓൺലൈൻ സ്ട്രീമിംഗ് ജൂൺ 2 മുതൽ സോണി LIV ൽ ആരംഭിക്കുകയാണ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ ഇറങ്ങിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്.

മോണാലിസ മോണാലിസ എന്ന വീഡിയോ ഗാനമാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്. നടൻ ഗോപിചന്ദും നായിക ഡിംപിൾ ഹയാത്തിയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. ഇരുവരുടെയും മികച്ച ഡാൻസ് പെർഫോമൻസും ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കും. ഭാസ്കർഭട്ല രവികുമാർ വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകൃഷ്ണ, ഗീതാ മാധുരി എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മിക്കി ജെ മേയറാണ്. ദിനേശ് കുമാറാണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫർ .

ഗോപിചന്ദ്, ഡിംപിൾ ഹയാത്തി എന്നിവരെ കൂടാതെ ജഗപതി ബാബു, ഖുശ്ബു സുന്ദർ, തരുൺ രാജ് അരോറ, നാസർ, ശുഭലേഖ സുധാകർ , സച്ചിൻ ഖഡേക്കർ , കാശി വിശ്വനാഥ്, അലി, വെന്നല കിഷോർ, സപ്തഗിരി, സത്യ, ഗെറ്റ് അപ് ശ്രീനു എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടി ജി വിശ്വപ്രസാദ് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൻറെ സഹധർ മാധവ് വിവേക് കുച്ചിബോട്ട്ല ആണ് . വെട്രി പളനി സ്വാമി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ പുഡി ആണ് . ഭൂപതി രാജയാണ് ഈ ചിത്രത്തിൻറെ കഥ തയ്യാറാക്കിയിരിക്കുന്നത്.

Scroll to Top