മഡോണ അഭിയിച്ച മിന്നൽ മുരളി മുത്തൂറ്റ് പരസ്യം..! വൈറൽ വീഡിയോ കാണാം..

മലയാള സിനിമാലോകത്ത് ആദ്യമായി ഒരുങ്ങുന്ന സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി . ഈ ചിത്രത്തിന്റെ പശ്ചാതലത്തിൽ മുത്തൂറ്റ് ഫിൻ കോർപ്പിന്റെ പുതിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. നെറ്റ് ഫ്ളക്സും മുത്തൂറ്റും ചേർന്ന് മിന്നൽ മുരളിയെ ആഘോഷമാക്കി തീർക്കുകയാണ്. മിന്നട്ടെ ലൈഫ് എന്ന ക്യാമ്പെയ്നുമായാണ് ഈ പരസ്യചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബേസിൽ ജോസഫ് ആണ്. ഈ മ്യൂസിക്കൽ പരസ്യത്തിൽ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ , മഡോണ സെബാസ്റ്റ്യൻ എന്നിവർ അഭിനയിക്കുന്നു.


കുറുക്കൻ മൂല എന്ന ഗ്രാമത്തിലെ നിവാസികളുടെ ജീവിതം ഒരു മിന്നൽ വേഗത്തിൽ മാറുന്നതായാണ് ഈ മ്യൂസിക്കൽ പരസ്യത്തിൽ കാണിക്കുന്നത്. അവസരം ലഭിക്കുമ്പോൾ ജീവിതം മെച്ചപ്പെടുത്തണം എന്ന സന്ദേശമാണ് മുത്തൂറ്റ് ഫിൻ കോർപ്പ് ഈ പരസ്യ ചിത്രത്തിലൂടെ നൽകുന്നത്. ഈ മ്യൂസിക്കൽ പരസ്യത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് ഷാൻ റഹ്മാൻ ആണ്. ഈ പരസ്യത്തിന്റെ ആശയ രൂപീകരണവും രചനയും നിർവഹിച്ചിരിക്കുന്നത് മുത്തൂറ്റ് ഫിൻ കോർപ്പിന്റെ ക്രിയേറ്റീവ് ഏജൻസിയായ ഓർഗാനിക് ബി പി എസാണ് .


മണിക്കൂറുകൾ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഈ മ്യൂസിക്കൽ പരസ്യം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് . കിടിലൻ, സൂപ്പർ തുടങ്ങി ഒട്ടേറെ നല്ല കമന്റുകളും ഇതിനോടകം ഈ വീഡിയോ നേടി കഴിഞ്ഞു.

Scroll to Top