മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ ചിത്രം..! മഡി ചിത്രത്തിന്റെ കിടിലൻ ടീസർ കാണാം..

Posted by

ഇന്ത്യൻ സിനിമ മേഖലയിൽ ആദ്യമായി മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റിലീസിനായി തയ്യാറെടുക്കുന്ന മഡി എന്ന ചിത്രം. ഈ വമ്പൻ ചിത്രം വരുന്ന ഡിസംബർ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ് .

കിടിലൻ ആക്ഷൻ രംഗങ്ങളും ആകാംഷഭരിതമായ റേസ് രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രൈലെറിൽ നിന്നും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുന്നത് . ഈ പാൻ ഇന്ത്യൻ ചിത്രം ആറു ഭാഷകളിലായി ലോകം മുഴുവനും റിലീസ് ചെയ്യും എന്നാണ് ലഭിച്ചിരിക്കുന്ന സൂചന. പ്രതികാരം,ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം കോർത്തിണക്കിയിട്ടുള്ള ഈ ചിത്രം ഒരു ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയിട്ടുള്ളതാണ് എന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, എന്നിവ സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ നേടിയവയാണ്.

പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോക്ടർ പ്രഗാബൽ ആണ് . മഡി എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് റിദാൻ കൃഷ്ണ, യുവാൻ എന്നിവരാണ്. ഇവരെ കൂടാതെ അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത് മലയാളത്തിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി ആണ് .

എന്നാൽ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് തമിഴ് ഹീറോ വിജയ് സേതുപതി ആയിരുന്നു. മഡിയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കെ ജി എഫ് എന്ന ചിത്രത്തിന് സംഗീതം നൽകിയ രവി ബസ്‌റൂർ ആണ് . രാക്ഷസൻ എന്ന തമിഴ് ത്രില്ലർ ചിത്രം എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ ആയി പ്രവർത്തിച്ചത് .

Categories