റോട്ടിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ല മന്ത്രിൻ്റെ പണി..! “ന്ന താൻ കേസ് കൊട്” ട്രൈലർ കാണാം..

Posted by

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . വളരെ വ്യത്യസ്തമാർന്ന ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ ടീസറും താരത്തിന്റെ ഒരു വീഡിയോ ഗാനവും എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ് . ആക്ഷേപ ഹാസ്യത്തിന് മുൻഗണന നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം.

ട്രൈലറിൽ ഉടനീളം കോടതിയും കോടതിയിൽ കേസ് നൽകിയ ചാക്കോച്ചനെയുമാണ് കാണാൻ സാധിക്കുന്നത്. റോഡിലെ കുണ്ടും കുഴിയും കാരണം തനിക്കുണ്ടായ പ്രശ്നവും അതിന്റെ മൂല കാരണം മന്ത്രിയുമാണെന്ന് പറയുന്ന രംഗങ്ങൾ ട്രൈലർ കാണാം. കേസ് നൽകിയ ചാക്കോച്ചന്റെ കഥാപാത്രത്തെ ഒട്ടേറെപ്പേർ ചേർന്ന് ആക്രമിക്കുന്ന രംഗങ്ങളും ഈ ട്രൈലറിൽ ഉൾപെടുത്തിയിട്ടുണ്ട്. രസകരമായ സംഭാഷണ ശൈലിയും ഹാസ്യവും ആണ് ഈ ട്രൈലറിന്റെ ഹൈലൈറ്റ് . ചാക്കോച്ചന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്.

പ്രേക്ഷകർ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് . സന്തോഷ് ടി കുരുവിള ആണ് ചിത്രത്തിന്റെ നിർമ്മാതാവ് . നായകൻ കുഞ്ചാക്കോ ബോബനും ഷെറിൻ റേച്ചൽ സന്തോഷും ഈ ചിത്രത്തിന്റെ സഹ നിർമ്മാതക്കളാണ് . രാകേഷ് ഹരിദാസ് ഛായാഗ്രഹണം നിരവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്ത് ആണ് .

Categories