തേച്ച കാമുകൻ്റെ കല്യാണത്തിന് പോയി ഒരു പണി കൊടുത്തു…! നാളെയാണ് മംഗളം വീഡിയോ സോങ്ങ് കാണാം..

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ വീഡിയോ ഗാനമാണ് നാളെയാണ് മംഗലം . ഈ വീഡിയോ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഗാനാലപനത്തിന് പിന്നിൽ ഒരു ഗായക കൂട്ടം തന്നെയുണ്ട്. വിനീത് ശ്രീനിവാസൻ ,അഫ്സൽ, പ്രദീപ് പള്ളുരുത്തി,അരവിന്ദ് വേണുഗോപാൽ, ശ്വേത അശോക്,നന്ധ ജെ ദേവൻ എന്നിങ്ങനെ അഞ്ചു ഗായകർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

ധനഞ്ജയ് ശങ്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ പ്ലിഗോ മ്യൂസിക്ക് ആന്റ്ഡ് എന്റർടൈൻമെന്റ്സിന് വേണ്ടിയാണ് പുറത്തിറക്കിയിട്ടുള്ളത്. തന്നെ പ്രണയിച്ച് പറ്റിച്ച കാമുകനോടുള്ള റിവൻജ് ആണ് ഈ മ്യൂസിക് വീഡിയോയുടെ പശ്ചാത്തലം. തേച്ചിട്ട് പോയ കാമുകനെ കല്യാണതലേന്ന് അവന്റെ വീട്ടിൽ പോയി തല്ലി തിരിച്ചെത്തുന്ന നായിക. ഇത്തരത്തിൽ നർമ്മരംഗവും കോർത്തിണക്കിയ രസകരമായ വീഡിയോയാണ് നാളെയാണ് മംഗലം.

സംവിധായകനും നടനുമായ ബേസിൽ ജോസഫും ഈ മ്യൂസിക് വീഡിയോയുടെ ഭാഗമാകുന്നുണ്ട്. കാഴ്ചക്കാരെ ആകർഷിക്കുന്നതിൽ ഈ രംഗങ്ങളെല്ലാം ഗാനത്തിന് വളരെയധികം ഉപകാരപ്രധമായിട്ടുണ്ട്. ഷാനവാസ് മുഹമ്മദ് ആണ് ഈ മ്യൂസിക് വീഡിയോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

Scroll to Top