ക്യൂട്ട് ലുക്കിൽ ഗപ്പിയിലെ കൊച്ചു സുന്ദരി നന്ദന വർമ്മ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

2012 ൽ പുറത്തിറങ്ങിയ രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ . അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ നേടി. ടോവിനോ നായകനായി എത്തിയ ഗപ്പി എന്ന ചിത്രത്തിൽ , നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു.

ആകാശമിഠായി,സൺഡേ ഹോളിഡേ , മഴയത്ത്, വാങ്ക്, അഞ്ചാം പാതിര എന്നി ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു. സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയുടെ ഭാഗമാകാൻ സാധിച്ചത് താരത്തിന്റെ കരിയറിലെ മികച്ച നേട്ടമായിരുന്നു . സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായ രാജുവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും അരങ്ങേറ്റം കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവെച്ചത്. ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ആഷിക് റഹീം ആണ് . സോഷ്യൽ മീഡിയയിൽ തന്റെ ഒട്ടേറെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. നിരവധി ആരാധകരുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗം വൈറലാവുകയും ചെയ്യും. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി മാറുന്നത്. താരം നായികയായി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.

Scroll to Top