നസ്ലന്‍, മമിത എന്നിവർ നായികാനായകന്മാറായി എത്തുന്ന “പ്രേമലു”വിന്റെ ട്രൈലെർ റിലീസ് ചെയ്തു

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ പ്രേമലു എന്ന സിനിമയുടെ ട്രൈലെറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി കൊണ്ടിരിക്കുന്നത്. നസ്ലൻ, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഴുനീള റൊമാന്റിക് കോമഡി എന്റർടൈൻനർ എന്ന രീതിയിലാണ് ചലച്ചിത്രം പ്രേഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാളി സിനിമ പ്രേമികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരൂ രംഗങ്ങളും സിനിമയിൽ കാണാൻ കഴിയും.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചലച്ചിത്രം നിർമ്മിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഹൈദരബാദിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. കിരൺ ജോസിയും, ഗിരീഷ് എഡിയും ഒത്തു ചേർന്നാണ് തിരക്കഥ ഒരുക്കിരിക്കുന്നത്.

സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയും, ഗാനം രചിരിക്കുന്നത് സുഹൈൽ കോയയും എന്നിവരാണ് പ്രേമലു എന്ന സിനിമയുടെ ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അജ്മൽ സാബു ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, ആകാശ് ജോസഫ് വര്ഗീസാണ് എഡിറ്റിംഗ് മേഖല കൈകാര്യം ചെയ്തിട്ടുള്ളത്. കലാ സംവിധാനം വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവിയർ, ആക്ഷൻ ജോളി ബാസ്റ്റിൻ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

നസ്ലൻ, മമിത എന്ന അഭിനേതാക്കളുടെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നാണ് സിനിമ പ്രേക്ഷകരും ആരാധകരും പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം പിടിച്ചെടുത്ത താരങ്ങളാണ് നസ്ലൻ, മമിതയും. ഇതിനോടകം തന്നെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ഇരുവർക്കും ലഭിച്ചിട്ടുണ്ട്. എന്തായാലും ആരാധകർ കാത്തിരിക്കുകയാണ് പ്രേമലു എന്ന സിനിമയ്ക്ക് വേണ്ടി.

Scroll to Top