ധ്യാനിന് നവ്യയോടുള്ള ക്രഷ്…! നവ്യാ നായരുടെ കിടിലൻ മറുപടി..

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത് പണ്ട് ശ്രീനിവാസന്റെ കുടുബം നേരിട്ട അഭിമുഖത്തിന്റെ ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്ന വീഡിയോയായിരുന്നു. നടി നവ്യ നായറോടുള്ള പ്രണയം അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രേഷകർ ഏറ്റെടുക്കുന്നത് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളോട് പ്രതികരിച്ച നവ്യ നായരുടെ വാക്കുകളാണ്.

” ധ്യാനിന് എന്നോട് ഇഷ്ടമായിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം.ഞങ്ങൾ തമ്മിൽ അങ്ങനെ പരിചയമില്ല. മോശമായ കാര്യമൊന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ” എന്നാണ് റിപ്പോർട്ടർ ടീവിയോട് നവ്യ നായർ പ്രതികരിച്ചത്. അഭിമുഖത്തിൽ ഇഷ്ടമുള്ള നടിയും നടനും ആരാണെന്ന അവതാകരന്റെ ചോദ്യത്തിന് ധ്യാൻ പറഞ്ഞ വാക്കുകളായിരുന്നു മാധ്യമങ്ങളിൽ ജനശ്രെദ്ധ പിടിച്ചു പറ്റിയത്.

“ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാൽ ആണെന്നും, ശോഭനയായിരുന്നു ഇഷ്ടമുള്ള നടി പിന്നെ അത് നവ്യ നായർ ആയി, പക്ഷേ ഇപ്പോൾ ഇഷ്ടമല്ല. വെള്ളിത്തിരയുടെ ചില പോസ്റ്ററുകൾ കണ്ടപ്പോൾ അത് മതിയാക്കി. പൃഥ്വിരാജ് ലക്കിയാണെന്ന് തോന്നിട്ടുണ്ട്. ഏട്ടനും ഇതുപോലെ തോന്നിട്ടുണ്ട്. ഏട്ടൻ തന്നോട് മീര ജാസ്‌മീൻ തന്റെ ഏട്ടത്തിയമ്മയായി വരുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്.

മീര ജാസ്മീൻ തമിഴ് ചലചിത്രങ്ങളിൽ ഇഴകി അഭിനയിച്ചത് മുതലാണ് ഏട്ടൻ മീര ജാസ്മിനെ ഒഴിവാക്കിയത്” എന്നായിരുന്നു തന്റെ കുട്ടികാലത്ത് നടന്ന അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ തുറന്നു പറഞ്ഞത്. മാധ്യമങ്ങൾ പഴയ വീഡിയോ കുത്തിപ്പൊക്കി വന്നതോടെയാണ് ധ്യാൻ ശ്രീനിവാസന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ ആകർഷിച്ചത്.

Scroll to Top